കല്യാണശേഷം അയാളുടെ ദുഃസ്വഭാവമെല്ലാം മാറുമെന്നാണ് വീട്ടിലെ മുതിര്‍ന്നവര്‍ കരുതിയത്. അതുകൊണ്ടാണ് അവര്‍ നിര്‍ബന്ധിച്ച് അയാളെ കല്യാണം കഴിപ്പിച്ചത്.
കല്യാണം കഴിഞ്ഞ് നവവധു അയാളുടെ വീട്ടില്‍ വലതുകാല്‍ വച്ച് കയറിയപ്പോള്‍ത്തന്നെ അവിടത്തെ മുതിര്‍ന്നവര്‍ അവളുടെ കാതില്‍ അടക്കം പറഞ്ഞു: ”അവന്റെ ദുഃസ്വഭാവമെല്ലാം നീ വേണം മാറ്റിയെടുക്കാന്‍…”
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അവളുടെ വീട്ടില്‍നിന്നും ഒരു കുഞ്ഞു വണ്ടിയില്‍ വന്നിറങ്ങിയ സാധനങ്ങള്‍ കണ്ടപ്പോള്‍ അവരെല്ലാം മൂക്കത്തു വിരല്‍ വെച്ചു: ”അവന്റെ ദുഃസ്വഭാവം അവള്‍ക്കും കിട്ടിയല്ലോ ദൈവമേ…”
വണ്ടിയില്‍ നിന്നിറക്കിയ പുസ്തകക്കൂമ്പാരങ്ങള് അവന്റെ മുറിയിലെ വലിയ പുസ്തക അലമാരയില്‍ കൊണ്ടുവെയ്ക്കുവാന്‍ അയാളോടൊപ്പം അവളും കൂട്ടുചേരുകയായിരുന്നു അപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: