പാലക്കാട്: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും അടിയറവ് പറഞ്ഞ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്.വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ കഴിയാത്തതിനാലാണ്. എല്ലാവരും ഒന്നിച്ചാല്‍ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂവെന്ന് പിണറായി പറഞ്ഞു.
ഇത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണം. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: