കോഴിക്കോട്: നവകേരള സദസ് കാരണം ഭരണസ്തംഭനമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
1986ന് മുമ്പേ സ്ഥലം രജിസ്റ്റര്‍ ചെയ്ത രണ്ട് ലക്ഷം പേര്‍ക്കാണ്് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. പച്ചയായ കൊള്ളയാണിത്. രജിസ്ട്രേഷന് സമയത്ത് വില കുറച്ച് കാണിച്ചെന്നാണ് ന്യായീകരണം. 1986 ല്‍ ഭൂമിക്ക് ന്യായവില കണക്കാക്കിയിരുന്നില്ല. പിന്നെ എങ്ങനെയാണ് വില കുറച്ച് കാണിക്കുക. ഇപ്പോള്‍ പോലും 30 ശതമാനം ഭൂമിക്ക് മാത്രമാണ് ന്യായവില. 37 വര്‍ഷം മുമ്പത്തെ കാര്യത്തിന് ഫൈന്‍ ഈടാക്കുന്നത് നിയമവിരുദ്ധമാണ്. കൊള്ളക്കെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാടും.
വിധവാ പെന്ഷന് വിതരണം ചെയ്യാതെ സര്‍ക്കാര്‍ പാവങ്ങളെ വഞ്ചിക്കുകയാണ്. പുനര്‍വിവാഹം നടന്നിട്ടില്ലെന്നു കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും വരുമാന സര്‍ട്ടിഫിക്കറ്റും ഹാജരാക്കാന്‍ വിധവ പെന്ഷന് വാങ്ങുന്നവരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയവര്‍ക്ക് പോലും സര്‍ക്കാര്‍ വിധവാ പെന്ഷന് നിഷേധിച്ചിരിക്കുകയാണ്. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക നല്‍കില്ലെന്നാണ് മന്ത്രി പറയുന്നത്. സംസ്ഥാനത്ത് 30,000ല്‍ അധികം പേര്‍ക്കാണ് വിധവ പെന്ഷന് നിഷേധിക്കപ്പെട്ടത്, കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: