തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം ഇന്നലെ അതിതീവ്രമായി. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ഇന്ന് രാവിലെ ഇത് മിഗ്‌ജോം ചുഴലിക്കാറ്റാകും. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ല. ചെന്നൈ, വടക്കന്‍ ആന്ധ്രാപ്രദേശ് മേഖലകളില്‍ വലിയ നാശത്തിന് സാധ്യത.
കഴിഞ്ഞ 26ന് ആണ് ആന്‍ഡമാന്‍ കടലില്‍ അന്തരീക്ഷച്ചുഴി രൂപമെടുത്തത്. പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറുമായി എത്തി ഇത് ന്യൂനമര്‍ദമായി. ഒന്നിന് തീവ്രന്യൂനമര്‍ദമായും പിന്നാലെ അതിതീവ്രമായും മാറി. ചെന്നൈയില്‍ നിന്ന് കിഴക്ക്, വടക്ക് കിഴക്കായി 450 കി.മീ. അകലെയാണ് അതിതീവ്രന്യൂനമര്‍ദം.
ചുഴലിക്കാറ്റായി നാളെ വൈകിട്ടോടെ തെക്കന്‍ തമിഴ്‌നാട് തീരത്ത് എത്തും. ചെന്നൈയ്‌ക്ക് സമീപം ചുഴലിക്കാറ്റ് കൂടി എത്തുന്നതോടെ ഇവിടുത്തെ ദുരിതം വര്‍ധിക്കും. ചെന്നൈയില്‍ കാറ്റ് നാശം വിതക്കുമെങ്കിലും കരകയറില്ല. പിന്നീട് തെക്കന്‍ ആന്ധ്രാപ്രദേശിന് സമാന്തമായി നീങ്ങും. 5ന് വൈകിട്ട് ആന്ധ്രയിലെ നെല്ലൂരിനും മച്ചിലിപ്പട്ടണത്തിനും ഇടയിലൂടെ പരമാവധി 100 കി.മീ. വേഗത്തില്‍ കരകയറും. അതേ സമയം കേരളത്തി വരും ദിവസങ്ങളില്‍ മഴ പൂര്‍ണമായും വിട്ട് നില്‍ക്കും. പകല്‍, രാത്രി സമയം അന്തരീക്ഷ താപനില ഉയരാനും ഇത് ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: