ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ആപ്പ് എംപി സഞ്ജയ് സിങ്ങിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ദല്‍ഹി റോസ് അവന്യൂ കോടതിയിലാണ് 60 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍, പ്രതികളെ സഹായിക്കല്‍ എന്നിവയില്‍ സഞ്ജയ് സിങ്ങിന് പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന അഞ്ചാമത്തെ അനുബന്ധ കുറ്റപത്രമാണിത്. ഇയാളുടെ അടുത്ത അനുയായി സര്‍വേഷ് മിശ്രയുടെ പേരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ നവംബര്‍ 28ന് ദല്‍ഹി കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഡിസംബര്‍ ആറിനകം മറുപടി നല്കാന് ഇ ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ആറിന് വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: