ഭാരതത്തിന്റെ അഭിമാനമായ ട്രാക്കുകളില്‍ വിസ്മയ വേഗം തീര്‍ക്കുന്ന വന്ദേഭാരതിനെ നോട്ടമിട്ട് വിദേശ രാജ്യങ്ങളും. രാജ്യത്തെ ഏറ്റവും പ്രീമിയവും ആദ്യത്തെ സെമിഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരതിന് ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും ആവശ്യക്കാരേറുന്നു. പല രാജ്യങ്ങളും ഈ ട്രെയിനിനോട് താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.
ഭാരതത്തില്‍ നിര്‍മ്മിച്ച ആദ്യത്തെ സെമി ഹൈ സ്പീഡ് ഫുള്‍ ഇലക്ട്രിക് ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് രൂപകല്പനയും നിര്‍മ്മാണവും നിലവില്‍ നടന്നുവരുന്നത്.
മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിലൂടെ പുറത്തിറങ്ങിയ വന്ദേഭാരത് ട്രെയിന്‍ ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ സവിശേഷത വിളിച്ചോതുന്നതാണ്. ഇതുതന്നെ മികച്ച ആകര്‍ഷണീയമാകാനും കാരണം.
കുറഞ്ഞ വിലയും നിരവധി സവിശേഷതകളും കാരണം വന്ദേ ഭാരത് വിദേശ രാജ്യങ്ങളിലും പ്രശസ്തമാകാന്‍ കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എപ്പോള്‍ കയറ്റുമതി ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് റെയില്‍വേ അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ചില സാങ്കേതിക മാറ്റങ്ങള്‍ക്ക് ശേഷം, ഇത് ഉടന്‍ തന്നെ വിദേശ ട്രാക്കുകളിലും കാണാം. 2024ഓടെ മൂന്നാം തലമുറ വന്ദേ ഭാരത് ട്രാക്കുകളില്‍ ഓടിത്തുടങ്ങുമെന്ന് ഉറവിടങ്ങള്‍ പറയുന്നു. അതിനുശേഷം മാത്രമേ ഇത് കയറ്റുമതി ചെയ്യാന്‍ പദ്ധതിയുള്ളൂ.
ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ചിലി, ടാന്‍സാനിയ, യൂറോപ്പിലെ ചില രാജ്യങ്ങള്‍, തെക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് നിലവില്‍ വന്ദേഭാരതിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്.
അടുത്തിടെ വന്ദേഭാരത് കാശ്മീരിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഏത് കാലാവസ്ഥയിലും വന്ദേഭാരതിന് ട്രാക്കിലൂടെ ഓടാന്‍ സാധിക്കുമെന്ന് റെയില്‍വെ പറയുന്നു. ആഗോള വിപണിയിലേക്ക് പോകുന്നതിന് മുമ്പ് 10 ലക്ഷം കിലോമീറ്റര്‍ ദൂരം വന്ദേഭാരതിന്റെ സഞ്ചാരം ഉറപ്പാക്കും. അതിനുശേഷമായിരിക്കും കയറ്റുമതി.
നിലവില്‍ ഓടുന്ന വന്ദേഭാരത് മികച്ച പെര്‍ഫോമന്‍സാണ് കാണിക്കുന്നതെങ്കിലും ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ട്രെയിനിലെ കുലുക്കമില്ലാത്ത യാത്രയും ശബ്ദമില്ലായ്മയും ഏറെ ആകര്‍ഷകമാണ്. വിമാനത്തിനേക്കാള്‍ 100 ശതമാനം ശബ്ദം കുറവുമാണ്.
വരും ദിവസങ്ങളില്‍ ഈ ട്രെയിനില്‍ ടില്‍റ്റിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കുമെന്ന് വന്ദേ ഭാരതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഒരു ട്രെയിന്‍ ഒരു മീഡിയംബ്രോഡ് ഗേജ് ട്രാക്കില്‍ വളയുമ്പോള്‍, ഒരു വളവ് വന്നാല്‍, വേഗത നിലനിര്‍ത്തി ട്രെയിനിന് വളവില്‍ വളയാന്‍ കഴിയും. വരാനിരിക്കുന്ന 100 വന്ദേ ഭാരത് ട്രെയിനുകളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കും. 2025-2026 ഓടെ ഈ സാങ്കേതികവിദ്യ ലഭ്യമാകുമെന്നാണ് അവകാശവാദം
പ്രതികരിക്കാൻ ഇവിടെ എഴുതുക: