ഭർത്താവിനൊപ്പം കൊടൈക്കനാലിൽ പോയി മാജിക്ക് മഷ്റും പരീക്ഷിച്ചതിനെ കുറിച്ചും അതിനുശേഷം മെഡിറ്റേഷൻ ചെയ്തതിനെ കുറിച്ചുമെല്ലാം ലെന ഒരു മാസം മുമ്പ് ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. ‘ഇരുപതുകളില്‍ ഞാന്‍ പല കാര്യങ്ങളിലും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടെ ഉണ്ടായിരുന്നുള്ളു. എന്റെ ഭര്‍ത്താവും സുഹൃത്തുക്കളും കൂടി കൊടൈക്കനാലില്‍ പോയി മഷ്‌റൂം കഴിക്കാന്‍ തീരുമാനിച്ചു.’
‘ഞാന്‍ മഷ്‌റൂം കഴിച്ചു. എനിക്ക് അന്ന് 23 വയസായിരുന്നു പ്രായം. സൈലോസൈബിക് എന്നാണ് അതിനെ പറയുന്നത്. ഇക്കാലത്ത് 60 ശതമാനത്തില്‍ അധികം പേരും ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ 20 വര്‍ഷം മുമ്പ് അതെല്ലാം വളരെ വിരളമായിരുന്നു. മഷ്‌റും കഴിച്ച ശേഷം കൊടൈക്കനാല്‍ കാട്ടില്‍ ഇരുന്ന് മെഡിറ്റേഷന്‍ ചെയ്യ്തു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണ് ദൈവം എന്നാണ്. എത്ര പേര്‍ ഈ കാര്യം ചോദിക്കാറുണ്ട്.’ ‘മുന്‍ ജന്മത്തില്‍ ഞാന്‍ ബുദ്ധിസ്റ്റ് സന്യാസിയായതിനാലാണ്. ഇപ്പോഴത്തെ ഗവേഷണങ്ങള്‍ നോക്കിയാല്‍ ഇത്തരം സൈക്കഡിലിക്‌സ് മാനസികാരോഗ്യത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്നതായി മനസിലാക്കാം. അലോപ്പതി മരുന്നുകള്‍ പോലെയല്ല. ഇത് വലിയ മാറ്റങ്ങളുണ്ടാക്കുന്നതായാണ് പഠനങ്ങളില്‍ പറയുന്നത്
‘സൈക്കഡലിക് എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ആത്മാവിനെ വെളിപ്പെടുത്തല്‍ എന്നാണ്. ആയുര്‍വേദം പോലെയൊക്കെ ഇതിനെ നോക്കിക്കാണുകയാണെങ്കില്‍ പ്രകൃതിയില്‍ വളരുന്ന ദൈവികമായ ഒന്നായി ഇതിനെ കാണാനാവുമെന്നുമാണ്’, താരം അന്ന് പറഞ്ഞത്. ലെനയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചിലർ നടിക്കെതിരെ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
അതേസമയം ഇപ്പോഴിതാ ലെനയുടെ സ്പിരിച്വാലിറ്റിയെ കുറിച്ച് പ്രജ്യോതി നികേതൻ കോളേജ് പുതുക്കാട് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ലെനയ്‌ക്ക് വട്ടാണെന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നതെന്നാണ് സുരേഷ് ഗോപി ഏറ്റവും പുതിയ പ്രസംഗത്തിൽ പറയുന്നത്.
‘ഒരു മതത്തിന്റെ പ്രവർത്തനമായിട്ടല്ല. മതം ലെനയ്‌ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മൾ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ഒന്നുകിൽ എല്ലാ മാസവും അല്ലെങ്കിൽ ലെനയ്‌ക്ക് സൗകര്യമുള്ളപ്പോൾ കുട്ടികളുമായി ഒരു ഇന്ററാക്ഷൻ സെഷൻ വെക്കണം. നാട്ടുകാര് പലതും പറയും.
‘വട്ടാണെന്ന് പറയും.കിളിപോയിയെന്ന് പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവർക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്‌ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം’, എന്നാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്. സിനിഹുഡ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പ്രസംഗം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: