ന്യൂദല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യമന്‍ യാത്രയ്ക്കുള്ള അനുമതി തേടി സുപ്രിംകോടതിയെ സമീപിച്ചു. നിമിഷപ്രിയയുടെ ജീവന് രക്ഷിക്കാന്‍ യമനിലേക്ക് പോകേണ്ടത് അനിവാര്യമാണെന്ന് അമ്മ പ്രേമകുമാരി ഹര്‍ജിയില്‍ പറയുന്നു.
യമന്‍ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി.
നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി നേരിട്ട് യമനിലേക്ക് പോകണമെന്ന നിമിഷ പ്രിയയുടെ അമ്മയുടെ ആവശ്യം പുനഃപരിശോധിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. യമെനിലെ ആഭ്യന്തര സാഹചര്യങ്ങള്‍ മൂലം ഇന്ത്യന്‍ നയതന്ത്രകാര്യാലയം ജിബൂട്ടിയിലേക്ക് മാറ്റിയെന്നും യമനില്‍ സഹായത്തിന് നയതന്ത്ര പ്രതിനിധികള്‍ ഇല്ലെന്നും മന്ത്രാലയം മറുപടി നല്കി. സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി.
നിമിഷപ്രിയയുടെ കേസില്‍ സാധ്യമായ നടപടികള്‍ എല്ലാം എടുക്കുന്നുണ്ടെന്നും കേന്ദ്രം പ്രേമകുമാരിക്ക് നല്കിയ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നല്കിയ അപ്പീല്‍ കഴിഞ്ഞ മാസം യമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: