ശബരിമല: പൊന്നമ്പലവാസനെ ഒരു നോക്ക് കാണാനായി ശബരീശ സന്നിധിയിലേക്ക് ഭക്തരുടെ പ്രവാഹം. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തിയത്. ഭക്തരുടെ വലിയ ഒഴുക്ക് തുടങ്ങിയതോടെ നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകരെ നിയന്ത്രിച്ചു തുടങ്ങി.
നിലവില്‍ നിലയ്ക്കല്‍, പമ്പ, നീലിമല, ശബരിപീഠം, ശരം കുത്തി തുടങ്ങി ശരണ പാതയില്‍ എല്ലാം തന്നെ ഭക്തരെ പോലീസ് നിയന്ത്രിച്ചിരിക്കുകയാണ്. 12 മണിക്കൂറില്‍ അധികം ക്യൂവില്‍ നിന്നിട്ടും ദര്‍ശനം നടത്താന്‍ സാധിക്കാതെ ആയിരക്കണക്കിന് ഭക്തര്‍ നില്‍ക്കുകയാണ്. വലിയ നടപ്പന്തലില്‍ അടക്കം ഭക്തര്‍ വലിയ തോതില്‍ തമ്പടിച്ചിരിക്കുകയാണ്.
നട തുറന്നതിന് ശേഷമുള്ള ഏറ്റവും വലിയ തീര്‍ത്ഥാടക പ്രവാഹത്തിനാണ് ശബരീശ സന്നിധി സാക്ഷ്യം വഹിക്കുന്നത്. വരും ദിവസങ്ങളിലും വലിയ തീര്‍ത്ഥാടക പ്രവാഹം തന്നെ ശബരിമലയിലേക്ക് ഉണ്ടാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: