പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ സന്നിധാനത്ത് നിരവധി സജ്ജീകരണങ്ങളാണ് ഭക്തർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ സന്നിധാനത്ത് ക്യൂആർകോഡിലൂടെ കാണിക്ക അർപ്പിക്കുന്നതിനുള്ള സ്റ്റാൻഡ് വച്ചിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ഡിജിറ്റൽ ട്രാൻസാക്ഷൻ കൂടുതൽ സൗകര്യപ്രദമായതിനെ തുടർന്നാണ് പുതിയ നീക്കം.
തിരുവിതാം കൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ആണ് ക്യൂആർ കോഡ് സ്റ്റാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഡിജിറ്റൽ ട്രാൻസാക്ഷന്റെ കാലഘട്ടത്തിൽ അയ്യപ്പ ഭക്തർക്ക് കാണിക്ക അർപ്പിക്കുന്നതിന് ഇത് സൗകര്യപ്രദമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സന്നിധാനത്ത് എത്താതെയും കാണിക്ക അർപ്പിക്കുന്നതിനുള്ള സംവിധാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അവതരിപ്പിച്ചിട്ടുണ്ട്.
www.sabarimalaonline.org എന്ന വെബ്സൈറ്റ് മുഖേന ലോകത്ത് എവിടെ നിന്നും ഭക്തർക്ക് കാണിക്ക അർപ്പിക്കാനാകും. നേരത്തെ തന്നെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാണിക്ക സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: