തിരുവനന്തപുരം: 465 മെഗാവാട്ട് വൈദ്യുതി കരാർ പുനസ്ഥാപിക്കുന്നതിൽ കെഎസ്ഇബിയ്ക്ക് വൻ തിരിച്ചടി. മുമ്പുള്ള കരാറുകൾ പ്രകാരം കുറഞ്ഞ നിരക്കിൽ ഇനി നൽകാനാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. മെയ് മുതൽ നവംബർ വരെ 400 കോടി രൂപയോളമാണ് പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി അധികമായി ചിലവഴിച്ചത്.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ നടത്തിയ ഹിയറിംഗിലാണ് കമ്പനികൾ നിലപാട് വ്യക്തമാക്കിയത്. ഒരാഴ്ചക്കുള്ളിൽ ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനായി കമ്മീഷൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പുറത്ത് നിന്നുള്ള നാല് കമ്പനികളിൽ നിന്ന് കെഎസ്ഇബി ദീർഘകാലമായി 465 മെഗാവാട്ട് വൈദ്യുത്തി വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: