Categories: Kerala

ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; മൂന്ന് പേരും പ്രതികളെന്ന് സ്ഥിരീകരിച്ച് പോലീസ്

Published by

കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പേരും പ്രതികൾ. ചാത്തന്നൂർ സ്വദേശികളായ കെആർ പത്മകുമാർ, ഭാര്യ എംആർ അനിതകുമാരി, മകൾ പി അനുപമ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തെങ്കാശിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കവെയാണ് പ്രതികളെ പിടികൂടിയത്.

സാമ്പത്തിക പ്രശ്‌നത്തെ തുടർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാർ മൊഴി നൽകിയിരുന്നു. തനിക്ക് മാത്രമെ കൃത്യത്തിൽ പങ്കുള്ളുവെന്നാണ് ആദ്യം പ്രതി മൊഴി നൽകിയത്. ഇന്ന് പുലർച്ചെ മൂന്ന് വരെ ചോദ്യം ചെയ്യൽ തുടർന്നു. മൊഴികളിലെ വൈരുധ്യമാണ് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഇന്നും ചോദ്യം ചെയ്യൽ തുടർന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ മറ്റൊരു സംഘം സഹായിച്ചിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഫോൺ രേഖകളുൾപ്പെടെ പരിശോധിച്ച് വരികയാണ്. കുട്ടിയെ മറ്റെവിടെങ്കിലും ഒളിപ്പിച്ചിരുന്നോ എന്നതും അന്വേഷണത്തിലുണ്ട്. കുട്ടിയുടെ അമ്മയെ വിളിച്ചത് പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയാണെന്ന് തെളിഞ്ഞു. ഇവരുടെ ശബ്ദം പഞ്ചായത്ത് പ്രതിനിധികളാണ് തിരിച്ചറിഞ്ഞത്. ഇന്ന് കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by