ദുബായ്(യുഎഇ): അറബ് രാവിന്റെ ആവേശങ്ങളില്‍ മോദി മോദി ആരവവും വന്ദേമാതര മന്ത്രവും. ലോക കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ രാത്രി ദുബായ്യിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് ആയിരക്കണക്കിന് പ്രവാസി ഭാരതീയരുടെ ആരവം. പാട്ട് പാടിയും നൃത്തമാടിയും അവര്‍ തങ്ങളുടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. അബ് കി ബാര്‍ മോദി സര്‍ക്കാര്‍, വന്ദേമാതരം, സാരേ ജഹാം സേ അച്ഛാ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ദുബായ്യിലെ ഹോട്ടലിന് പുറത്തു തടിച്ചുകൂടിയ സ്വന്തം ജനങ്ങളെ മോദി നിരാശരാക്കിയില്ല. എല്ലാവര്ക്കും കൈകൊടുത്ത്, ചിരിച്ച്, കുശലം ചോദിച്ച് മോദി അവരിലൊരാളായി.
ഭാരതത്തിന്റെ പ്രകാശം ലോകമെങ്ങും എത്തിച്ച രത്നമാണ് പ്രധാനമന്ത്രി മോദിയെന്ന് ഇരുപത് കൊല്ലമായി പ്രവാസ ജീവിതം നയിക്കുന്ന ഒരാള്‍ എഎന്‍ഐയോട് പറഞ്ഞു. എന്റെ നാട്ടില്‍ നിന്നൊരാള്‍ എന്നെ കാണാനെത്തി എന്ന അനുഭൂതിയാണ് പ്രധാനമന്ത്രിയെ കാണുമ്പോള്‍ ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ ദിവസം മറക്കാനാവില്ലെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. മോദിയെ പോലൊരു നേതാവിനെയാണ് ലോകം കൊതിക്കുന്നത്. ഞങ്ങള്‍ക്ക് പറയാന്‍ വാക്കുകളില്ല. പ്രധാനമന്ത്രി ഞങ്ങള്‍ക്ക് കൈ തന്നു. ഞങ്ങളുടെ വേഷംകണ്ട് പൂനെയില്‍ നിന്നാണോ എന്ന് അദ്ദേഹം ചോദിച്ചു, അയാള്‍ ആവേശഭരിതനായി.
ദുബായ്യിലെ ഭാരതീയ സമൂഹം നല്കിയ വരവേല്പിനെ ‘ഉജ്ജ്വലം ഊഷ്മളം’ എന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. ഭാരതീയ സമൂഹത്തെ കാണുന്നതില്‍ സന്തോഷമുണ്ട്. അവരുടെ പിന്തുണയും ഉത്സാഹവും നമ്മുടെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും തെളിവാണ്. ഈ ഊഷ്മളമായ സ്വീകരണം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു, ദശല അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: