ന്യൂദല്‍ഹി: മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡിസംബര്‍ നാലിലേക്ക് (തിങ്കളാഴ്ച) മാറ്റി. ഡിസംബര്‍ 3, ഞായറാഴ്ച വോട്ടെണ്ണാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
ഞായറാഴ്ച മിസോറാമിലെ ജനങ്ങള്‍ക്ക് വിശേഷ ദിവസമായതിനാലാണ് വോട്ടെണ്ണല്‍ നീട്ടിയത്. ഇക്കാര്യം ആവശ്യപ്പെട്ട് വോട്ടെണ്ണല്‍ മാറ്റിവയ്ക്കണമെന്ന് നിരവധി നിവേദനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മറ്റ് നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ദിനത്തില്‍ മാറ്റമില്ല. ഇവിടങ്ങളില്‍ ഞായറാഴ്ച തന്നെ ഫലമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: