തൃശൂര്‍ : ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് വേദി മാറ്റി സര്‍ക്കാര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് ഒല്ലൂര്‍ മണ്ഡലത്തിലെ നവകേരള സദസ് നടത്താന്‍ തീരുമാനിച്ചതെങ്കിലും ഇതിനെതിരായ ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ പുതിയ വേദിയിലേക്ക് മാറ്റുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
ഇതോടെ സുവോളജിക്കല്‍ പാര്‍ക്കില്‍ പരിപാടി നടത്തുന്നതിനെതിരായ ഹര്‍ജിയിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചു. കേസ് പരിഗണിച്ച കോടതി പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കി.പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം കണക്കിലെടുത്തില്ല.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 24 പക്ഷികളും രണ്ട് കടുവയുമാണുളളത്.അതിനെ സംരക്ഷിത മേഖലയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ കോടതി പരിശോധിച്ചു. തുടര്‍ന്ന് സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് അനുവദിക്കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതോടെയാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നവ കേരള സദസ് വേദി മാറ്റാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: