തിരുവനന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര കോട്ടയം ജില്ലയില്‍ മുത്തോലി ഗ്രാമ പഞ്ചായത്തില്‍ നിന്ന് ആരംഭിച്ചു. മുന്‍ എംപി സുരേഷ് ഗോപി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത്ത് ജി മീനാ ഭവന് അധ്യക്ഷ പ്രസംഗം നടത്തി. റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ ഹരി , കോട്ടയം കൃഷി വിജ്ഞാന് കേന്ദ്ര സീനിയര്‍ സയന്റിസ്റ്റ് ഡോ.ജി ജയലക്ഷ്മി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ജെ.ശിവകുമാര്‍, കാനറാ ബാങ്ക് റീജിയണല്‍ റീജിയണല്‍ ജനറല്‍ മാനേജര്‍ ഡി എസ്. അജയ് പ്രകാശ്, നബാര്‍ഡ് അസി. മാനേജര്‍ റെജി വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
വിവിധ വകുപ്പുകള്‍ കേന്ദ്ര പദ്ധതികള്‍ അവതരിപ്പിച്ചു. പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവാദവും നടന്നു. ലീഡ് ബാങ്ക് മാനേജര്‍ ഇ.എം. അലക്സ് സ്വാഗതവും കാനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ ലിന്‍സി പാംപ്ലാനി നന്ദി പ്രസംഗവും നടത്തി. ഉച്ചയ്ക്കു ശേഷം യാത്ര കൊഴുവനാല്‍ ഗ്രാമ പഞ്ചായത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: