ടെല്‍ അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ആരോപിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് (പ്രാദേശിക സമയം) മോചിപ്പിക്കേണ്ട ബന്ദികളുടെ പട്ടിക നല്‍കാത്തതും ഇസ്രായേല്‍ പ്രദേശത്തിന് നേരെ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് ഇസ്രായേല്‍ ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
ഹമാസ് ഇസ്രായേല്‍ പ്രദേശത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും ഇതിന് മറുപടിയായി ഐഡിഎഫും ഗാസ മുനമ്പില്‍ ഹമാസിനെതിരായ പോരാട്ടം പുനരാരംഭിച്ചതായും ഇസ്രായേല്‍ പറയുന്നു.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, കൂടാതെ, ഇസ്രായേല്‍ പ്രദേശത്തിന് നേരെ വെടിയുതിര്‍ത്തു. അതിനാല്‍ ഗാസയിലെ ഹമാസ് ഭീകര സംഘടനയ്ക്കെതിരെ ഐഡിഎഫ് യുദ്ധം പുനരാരംഭിച്ചുവെന്ന് ഐഡിഎഫ് എക്സില്‍ പോസ്റ്റ് ചെയ്തു.
Hamas violated the operational pause, and in addition, fired toward Israeli territory.
The IDF has resumed combat against the Hamas terrorist organization in Gaza. pic.twitter.com/gVRpctD79R
— Israel Defense Forces (@IDF) December 1, 2023
ഇസ്രായേലും ഹമാസും തമ്മിലുള്ള ഉടമ്പടി ഏഴ് ദിവസത്തിന് ശേഷമാണ് അവസാനിക്കുന്നത്. ഗാസയ്ക്ക് സമീപം ഇസ്രായേല്‍ കമ്മ്യൂണിറ്റികള്‍ക്ക് നേരെ ഒരു റോക്കറ്റ് തൊടുത്തുവിട്ടതായി കഴിഞ്ഞ ദിവസം ഐഡിഎഫ് സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ നിന്ന് പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതാണ് യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി സിവിലിയന്‍ അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: