തൃശൂർ: അർദ്ധരാത്രി ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയുമായി വീട്ടമ്മ. വാണിയംപാറ സ്വദേശി രജനിയാണ് സ്വിഫ്റ്റ് ബസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കെഎസ്ആർടിസി ബസിലെ ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി എംഡിക്ക് പരാതി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. തൃശൂർ ബസ് സ്റ്റാന്റിൽ നിന്ന് വാണിയംപാറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു രജനി. രാത്രി ്സ്റ്റാന്റിൽ നിന്നും ബസ് പുറപ്പെടുന്നതിന് മുമ്പ് വാണിയംപാറയിൽ നിർത്തും എന്ന് ഉറപ്പ് വരുത്തിയാണ് ഇവർ ബസിൽ കയറിയത്. എന്നാൽ ഇറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞ് ഒരു കിലോമീറ്റർ കൂടി പിന്നിട്ടാണ് വാഹനം നിർത്തിയതെന്ന് രജനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: