കണ്ണൂർ: വിസിയുടെ ചുമതല പ്രൊ. ബിജോയ് നന്ദന്. കുസാറ്റ് മറൈൻ ബയോളജി പ്രൊഫസർ ആണ് ബിജോയ് നന്ദൻ. ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേതാണ് തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറങ്ങും.
കണ്ണൂർ വിസി പുനർ നിയമനത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതി നടത്തിയത് അതിരൂക്ഷ വിമർശനം നടത്തിയിരുന്നു. നിയമനത്തിനുള്ള അധികാരം ചാൻസിലർക്ക് മാത്രമാണെന്ന് ഓർമ്മിപ്പിച്ച കോടതി ബാഹ്യശക്തി സമ്മർദ്ദം ചെലുത്തുമ്പോൾ റബ്ബർ സ്റ്റാമ്പുപോലെ പ്രവർത്തിക്കരുതെന്ന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: