കുംഭകോണം(തമിഴ്നാട്): ആറരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ നടരാജനെ വീണ്ടെടുത്ത ശിവപുരത്തുകാര് മഹോത്സവം കൊണ്ടാടി. കുംഭകോണത്തിനടുത്ത് ശിവപുരം ശിവഗുരുനാഥ സ്വാമി ക്ഷേത്രത്തിലേക്കാണ് ചരിത്രപ്രസിദ്ധമായ നടരാജ വിഗ്രഹം മടക്കിയെത്തിച്ചത്. പതിനൊന്നാം നൂറ്റാണ്ടില്‍ രാജരാജചോളന്റെ കാലത്തുള്ള വിഗ്രഹമാണിത്. അറുപത്താറ് കൊല്ലംമുമ്പ് ശുചീകരണത്തിനെന്ന പേരില്‍ കടത്തിയ നടരാജ വിഗ്രഹം കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ കാനഡയില്‍ നിന്നാണ് വീണ്ടെടുത്തത്.
വിഗ്രഹം ശുചീകരണത്തിനും രാസസംസ്കരണത്തിനുമായി ക്ഷേത്രം ഒരു കരകൗശല തൊഴിലാളിക്ക് കൈമാറി. പിന്നീട് അത് ഭാരതത്തില്‍ നിന്ന് കടത്തുകയായിരുന്നു. ഒരു കനേഡിയന്‍ കമ്പനിയുടെ പക്കല്‍ നിന്നാണ് നടരാജ വിഗ്രഹം വീണ്ടെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ തിരുവാരൂരിലെ വിഗ്രഹ ശാലയില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹം ഭക്തരുടെ അപേക്ഷപ്രകാരമാണ് ആരാധനയ്ക്കായി വിട്ടു നല്‍കിയത്. ഗ്രാമത്തിലേക്കുള്ള ദേവന്റെ വരവിനെ ആഘോഷത്തോടെയാണ് ഭക്തര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: