ശബരിമല: ശബരിമലയിലെ പ്രധാന വഴിപാടായ പടിപൂജയുടെ ബുക്കിങ് 2038 വരെ പൂര്‍ത്തിയായി. ഒരു പടിപൂജയ്ക്ക് 1,37,900 രൂപയാണ് ദേവസ്വത്തില്‍ അടയ്ക്കേണ്ടത്. സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ മുഴുവന്‍ തുകയും നേരിട്ട് നല്‍കിവേണം പടിപൂജ ബുക്ക് ചെയ്യാന്‍. വഴിപാട് നടത്തുന്ന സമയമാകുമ്പോള്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന നിരക്ക് വര്‍ദ്ധനവ് അനുസരിച്ചുള്ള തുകയും അടയ്ക്കേണ്ടി വരും.
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും ഉയര്‍ന്ന നിരക്കുള്ളതുമായ വഴിപാടാണിത്. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങ്. മകരവിളക്കിന്റെ അടുത്ത ദിവസം മുതലും മാസ പൂജാ വേളയിലും പടിപൂജാ വഴിപാട് നടക്കും. പതിനെട്ട് പടികളും പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് ആരതിയുഴിഞ്ഞാണ് പടിപൂജ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: