കൊല്ലം : ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നഴ്‌സുമാരുടെ സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പൊലീസ് അന്വേഷണ പരിധിയില്‍. വിദേശത്ത് നഴ്‌സുമാരെ റിക്രൂട്ട്മന്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇതിലെ സാമ്പത്തിക കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് വിവരം.
ഇതിന്റെ ഭാഗമായാണ് കുട്ടിയുടെ പിതാവ് റെജി താമസിക്കുന്ന പത്തനംതിട്ടയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഒരു ഫോണും പൊലീസ് കൊണ്ടു പോയെന്നാണ് വിവരം. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് റെജി പത്ത് വര്‍ഷമായി ജോലി ചെയ്യുന്നത്.
തട്ടിക്കൊണ്ടു പോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്ന സൂചനയും പുറത്തു വരുന്നുണ്ട്. ആശ്രാമം മൈതാനത്ത് കുട്ടിയെ കൊണ്ടു വിട്ട യുവതി നീല നിറമുളള കാറിലാണ് കൊണ്ടുവിട്ടതെന്ന് പൊലീസിനോട് പറയണമെന്ന് കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ആശുപത്രിയിലായിരുന്ന കുട്ടിയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: