ഗാസ : ആറ് ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് രണ്ട് ദിവസം കൂടി അത് നീട്ടാന്‍ തീരുമാനം.കൂടുതല്‍ ബന്ദികളെ ഹമാസ് വിട്ടയയ്ക്കുന്നതിനും പാലസ്തീന് തടവുകാരെ ഇസ്രായേ ല്‍ മോചിപ്പിക്കുന്നതിനുമുളള സാധ്യത കണക്കിലെടുത്താണിത്.
മധ്യസ്ഥര്‍ ഇരുകൂട്ടരുമായി ചര്‍ച്ച നടത്തുകയാണ്. ആദ്യം നാല് ദിവസം പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ പിന്നീട് രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.
ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് തീവ്രവാദികള്‍ കടന്നുകയറി നടത്തിയ മാരകമായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി ഇസ്രായേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 15000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: