ന്യൂദല്‍ഹി: ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ഭാരതത്തിന് പിന്തുണ നല്കുമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. ഐഎസ്ആര്‍ഒയും നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി ഭാരതത്തിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബഹിരാകാശ രംഗത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് ഭാരതത്തിന്റേത്. ഐഎസ്ആര്‍ഒയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ഭാരതത്തിലെത്തിയ ശേഷം അദ്ദേഹം എക്‌സില്‍ കുറിച്ചു. ചന്ദ്രയാന്‍-3 നേട്ടത്തെ പ്രശംസിച്ച ബില്‍ നെല്‍സണ്‍ 2024ല്‍ അമേരിക്ക സ്വകാര്യ ലാന്‍ഡറുകള്‍ ചന്ദ്രന്റെ ദക്ഷിണ ധുവത്തിലേക്ക് അയയ്‌ക്കുമെന്നും എന്നാല്‍ ഭാരതം ഇതിനകം അത് ചെയ്തുവെന്നും പറഞ്ഞു.
നാസയുടെ വലിയ പങ്കാളിയാണ് ഭാരതം. 2040 ഓടെ ബഹിരാകാശ നിലയം നിര്‍മിക്കാനുള്ള ഭാരതത്തിന്റെ ലക്ഷ്യത്തിന് നാസ സഹായം നല്കും. സീറോ ഗ്രാവിറ്റിയില്‍ മരുന്നുകളുടെയടക്കമുള്ള ഗവേഷണങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ നിലയങ്ങള്‍ വഴിയൊരുക്കും. ഭാരതം ആഗ്രഹിക്കുന്നുവെങ്കില്‍, സഹകരിക്കാനും അനുഭവം പങ്കിടാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2024 അവസാനത്തോടെ ഭാരതത്തില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളെ നാസ ബഹിരാകാശ നിലയത്തിലെത്തിക്കും. ഇതിനായി ഇവര്‍ക്ക് പരിശീലനവും നല്കും. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന, ഭാരതത്തിലെ സ്വകാര്യ കമ്പനികളുമായും വിദ്യാര്‍ത്ഥികളുമായും ബില്‍ നെല്‍സണ്‍ കൂടിക്കാഴ്ച നടത്തും.
നാസയും ഐഎസ്ആര്‍ഒയും ആദ്യമായി സഹകരിക്കുന്ന നിസാര്‍ (ചകടഅഞനാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടക നിര്‍മാണ ശാല നെല്‍സണ്‍ സന്ദര്‍ശിക്കും. ഭൗമനിരീക്ഷണ സംവിധാനമായ നിസാര്‍ 2024ല്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങുമായും ബില്‍ നെല്‍സണ്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: