തിരുവനന്തപുരം :കണ്ണൂര്‍ വി സിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വി സിയുടെ പുനര്‍ നിയമന ആവശ്യം വന്നപ്പോള്‍ തന്നെ അത് ചട്ട വിരുദ്ധമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
എന്നാല്‍ എ ജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.പുനര്‍നിയമന ഉത്തരവില്‍ ഒപ്പ് വച്ചത് നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വലിയ സമ്മര്‍ദമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളളവര്‍ തന്നെ വന്നുകണ്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുള്‍പ്പെടെ സമ്മര്‍ദ്ദം ചെലുത്തി. കോടതി വിധിയുടെ പശ്ചാലത്തില്‍ മുഖ്യമന്ത്രിക്ക് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. ഇക്കാര്യം അവര്‍ തീരുമാനിക്കട്ടെയെന്നും താന്‍ ആരുടെയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: