ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയായി ഭാരതം തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ഉപഭോഗവും അടിസ്ഥാന മേഖലകളിലെ മൂലധന നിക്ഷേപവും ശക്തമായി നിലകൊള്ളുന്ന സാഹചര്യത്തില്‍ ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള 2024ലെ രണ്ടാം പാദത്തില്‍ 6.5 ശതമാനം വളര്‍ച്ചയെന്ന ആര്‍ബിഐയുടെ പ്രവചനം മറികടന്ന് ഭാരതം വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ധരുടെ കണക്കു കൂട്ടല്‍.
6.7 ശതമാനം വരെ വളര്‍ച്ച നേടുമെന്നാണ് എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. 6.8 ശതമാനം വളരുമെന്നാണ് റോയിട്ടേഴ്സിന്റെ സാമ്പത്തിക വിദഗ്ധരുടെ അനുമാനം. മിക്ക സമ്പദ്വ്യവസ്ഥകളെയും മറി കടന്നാകും ഭാരതത്തിന്റെ വളര്‍ച്ച. സേവന മേഖലയിലെ വളര്‍ച്ചയും നഗരമേഖലകളിലെ ഡിമാന്‍ഡും സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.
ആഗോള രംഗ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും അതിനിടയിലും ഭാരതത്തിന്റെ വളര്‍ച്ച ശ്രദ്ധയാകര്‍ഷിക്കുമെന്നും അതേസമയം ആഗോള മാന്ദ്യം ഭാരതത്തിന്റെ കയറ്റുമതിയെ ബാധിക്കാമെന്നും വിദഗ്ധര്‍ പറയുന്നു. 2024 ജൂലൈ മുതല്‍ സപ്തംബര്‍ വരെയുള്ള ജിഡിപി ഇന്ന് പുറത്തുവരാനിരിക്കെയാണ് വിദഗ്ധരുടെ പ്രവചനം. ഉപഭോക്തൃ ഡിമാന്‍ഡ് 60 ശതമാനത്തിലേറെയായി ശക്തമായി നിലകൊള്ളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: