തിരുവനന്തപുരം: നെടുമങ്ങാട് പ്രവർത്തിക്കുന്ന ഇറച്ചിക്കടയിൽ ചത്ത കോഴികളെ ഇറക്കുന്നത് തടഞ്ഞ് നാട്ടുകാര്‍. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. കുളത്തൂര്‍ ജങ്ഷനിലേ ബര്‍ക്കത്ത് എന്ന് പേരുള്ള കടയിലേക്കാണ് ചത്ത കോഴികളെ കൊണ്ടുവന്നത്.
നെടുമങ്ങാട് ഫാമില്‍ നിന്നാണ് കോഴികളെ എത്തിച്ചത്. വിവരമറിഞ്ഞ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി. നഗരസഭ ആരോഗ്യ വിഭാഗം കട പൂട്ടിച്ചു. കോഴികളെ കൊണ്ടുവന്ന ലോറി പിടിച്ചെടുത്ത് തുമ്പ സ്റ്റേഷനിലേക്ക് മാറ്റി. ചത്ത കോഴികളെ തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു എന്ന പരാതി നേരത്തെ തന്നെ നിലനിന്നിരുന്നു.
ജീവനുള്ള കോഴികളേക്കാള്‍ തുച്ഛമായ വിലയ്‌ക്കാണ് ചത്ത കോഴികളെ ഫാമുകാര്‍ കടക്കാര്‍ക്ക് നല്‍കുക. ജീവനുള്ള കോഴിയെ അറുക്കുന്നതിനോടൊപ്പം ചത്ത കോഴികളെക്കൂടി ചേര്‍ത്ത് വില്‍പ്പന നടത്തുമെന്ന പരാതി വ്യാപകമാണ്. ഇത്തരം പരാതികള്‍ നിലനിൽക്കുന്നതിനിടെയാണ് കുളത്തൂരിൽ ചത്ത കോഴിയെ പിടികൂടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: