കൊച്ചി: 2019ലെ തീരമേഖലാ നിയന്ത്രണ വിജ്ഞാപനപ്രകാരമുള്ള തീരമേഖലാ മാനേജ്മെന്റ് പ്ലാന്‍ ഇനിയും നടപ്പാക്കാത്തതിനെതിരെ കേരള ലാറ്റിന്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ബിജു ജോസിയടക്കമുള്ളവര് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും വിശദീകരണം തേടി. ജസ്റ്റിസ് ദേവന് രാമന്ദ്രന് ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
തീരമേഖലാ മാനേജ്മെന്റ് പ്ലാന്‍ ഇനിയും നടപ്പാക്കാത്തതിനാല്‍ 2019ലെ തീരമേഖലാ നിയന്ത്രണ വിജ്ഞാപന പ്രകാരമുള്ള ആനുകൂല്യങ്ങള്‍ തീരദേശവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. പുതിയ വിജ്ഞാപനപ്രകാരമുള്ള പ്ലാന്‍ നടപ്പാക്കാത്തതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ ലഭിക്കേണ്ട നിയമപരമായ ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. പ്ലാന്‍ രൂപീകരിക്കാന്‍ കരട് പുറത്തിറങ്ങിയെങ്കിലും അന്തിമ പ്ലാന്‍ വിജ്ഞാപനം ചെയ്യാതെ നീളുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: