കൊല്ലം: തട്ടിക്കൊണ്ടു പോയവര്‍ ഉപേഷിച്ച നിലയില്‍ കണ്ടെത്തിയ അബിഗേല്‍ സാറ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു. ആരോഗ്യം വീണ്ടെടുത്ത് പൂര്‍വ സ്ഥിതിയിലേക്ക് എത്തിയെങ്കിലും മെഡിക്കല്‍ ബോര്‍ഡ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ ഡിസ്ചാര്‍ജി തീരുമാനിക്കൂ.
കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ വിശദമായി ചോദിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്. നേരിട്ട് ചോദിക്കാതെ രക്ഷിതാക്കള്‍ മുഖേന വിവരങ്ങള്‍ ചോദിച്ചറിയാനും ശ്രമിക്കുന്നുണ്ട്. മയക്കിയാണോ കൊണ്ടുപോയതെന്ന് അറിയുന്നതിന് കുട്ടിയുടെ രക്തവും മൂത്രവും പോലീസ് രാസപരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണ് ഓയൂര്‍ കറ്റാടിയില്‍ റജിഭവനില്‍ അബിഗേല്‍ സാറയെകാണാതായത്.
സഹോദരന് ജോനാഥിനൊപ്പം (8) ട്യൂഷനുപോകുമ്പോള്‍ വെള്ളക്കാറില്‍ റോഡില്‍ കാത്തുകിടന്ന സംഘം കുട്ടിയെ തട്ടിയെടുക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
മുപ്പത്തഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഒരു മഞ്ഞയും പച്ചയും നിറമുള്ള ചുരിദാര്‍ ധരിച്ച ഒരു സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: