ന്യൂഡല്‍ഹി : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് നസ്റുല്ലയെ വിവാഹം കഴിക്കാന്‍ പാകിസ്താനിലേക്ക് പോയ അഞ്ജു വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ തിരിച്ചെത്തി. ഏജന്‍സികളുടെ ചോദ്യം ചെയ്യലിനുശേഷം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച യുവതി അവിടെ നിന്ന് ഡല്‍ഹിയിലേക്ക് പോകും.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഖൈബറിലെ അപ്പര്‍ ദിര് ജില്ലയില്‍ നിന്നുള്ള 29 കാരനായ നസറുല്ലയെ കാണാന്‍ പാകിസ്ഥാനിലേക്ക് പോയ അഞ്ജു. ഇസ്ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന് പേര് സ്വീകരിക്കുകയും നസറുല്ലയെ വിവാഹം വിവാഹം കഴിക്കുകയും ചെയ്തുവെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നസ്റുള്ളയെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20ന് ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് നസ്റുള്ളയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. 2019ലാണ് നസ്റുള്ളയും അഞ്ജുവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ്, ഇവര്‍ക്ക് 15 വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: