രാജസ്ഥാനില്‍ ഇക്കുറി ര്‍ക്കാരിനെ മറിച്ചിട്ട് ബിജെപി അധികാരം പിടിയ്ക്കുമെന്ന് വാതുവെപ്പുകാരുടെ (സത്താ ബസാര്‍) പ്രവചനം. ബിസിനസുകാരന് ഹര്‍ഷ് ഗോയങ്കയാണ് വാതുവെപ്പുകാരുടെ ഈ പ്രവചനം സമൂഹമാധ്യമപേജില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസില്‍ സച്ചിന് പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മില്‍ നടന്ന അധികാരവടംവലിയാണ് കോണ്‍ഗ്രസിന് വിനയാകുന്നതെന്ന് നേരത്തെ രാഷ്രീയ വിദഗ്ധര്‍ പ്രവചിച്ചിരുന്നത് ശരിവെക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
രാജസ്ഥാനില്‍ ആകെയുള്ള 200 സീറ്റുകളില്‍ ബിജെപി 115 സീറ്റുകള്‍ വരെ നേടുമ്പോള്‍ കോണ്‍ഗ്രസിന്റേത് 68 ആയി ചുരുങ്ങുമെന്നും സത്താ ബസാര്‍ റിപ്പോര്‍ട്ട് പറയുന്നു. രാജസ്ഥാനില്‍ ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സര്‍ക്കാരുകള്‍ മാറി മാറി വരുന്നതാണ് ട്രെന്‍ഡ്. ഈ പ്രവണത രാജസ്ഥാനില്‍ തുടരും.
തെലുങ്കാനയില്‍ ബിജെപി കിംഗ് മേക്കര്‍ ആകുമെന്നും പ്രവചനം പറയുന്നു. ചന്ദ്രശേഖരറാവുവിന്റെ ബിആര്‍എസും കോണ്‍ഗ്രസും ഏകദേശം ഒപ്പത്തിനൊപ്പം നില്ക്കുമ്പോള് ഭരണം ആര് ഭരിയ്ക്കണമെന്ന് ബിജെപി തീരുമാനിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും.
ഛത്തീസ് ഗഡില്‍ കോണ്‍ഗ്രസിന്റെ ശക്തി ചുരുങ്ങുമെന്നും എങ്കിലും ഒരുവിധം ഭരണത്തുടര്‍ച്ച നേടുമെന്നുമാണ് പ്രവചനം. അതുപോലെ മധ്യപ്രദേശില്‍ ബിജെപിയ്ക്ക് തിരിച്ചടി കിട്ടിയേക്കുമെന്നും പ്രവചനം പറയുന്നു. -ഇത്രയുമാണ് വാതുവെപ്പുകാരുടെ പ്രവചനം. പലപ്പോഴും വാതുവെപ്പുകാര്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിലെ അടിയൊഴുക്കുകള്‍ പ്രവചിക്കുന്നതില്‍ വിദഗ്ധരാണ്. പലപ്പോഴും ഇവരുടെ പ്രവചനം ശരിയാകാറുള്ളതിനാലാണ് വാതുവെപ്പുകാരുടെ പ്രവചനത്തിന് പ്രധാന്യം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: