പ്രഭാത ഭക്ഷണത്തിന് ദോശയും ഇഡ്‌ലിയുമൊക്കെ കഴിക്കുന്നവരാണ് മലയാളികൾ. വർഷങ്ങൾക്ക് മുൻപ് ഈ സ്ഥാനം കയ്യേറിയതാണ് പഴങ്കഞ്ഞി. രോഗങ്ങൾ പൊതുവെ കുറവായിരുന്ന അക്കാലത്ത് ഇതും ഒരു മരുന്ന് തന്നെയായിരുന്നു. പഴങ്കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന നിരവധി ഗുണങ്ങളാണ് അന്ന് വീടുകളിൽ സ്ഥിരസാന്നിധ്യമായി ഇവ മാറാൻ കാരണമായത്. എന്നാൽ ഇന്ന് പഴങ്കഞ്ഞി തിരിച്ചുവരുന്ന കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പോലും താരമാണ് പഴങ്കഞ്ഞി എന്ന് വേണമെങ്കിൽ പറയാം.
നിരവധി ആരോഗ്യഗുണങ്ങളാണ് പഴങ്കഞ്ഞി നൽകുന്നത്. എന്നാലും പലർക്കും പഴങ്കഞ്ഞി കുടിക്കാൻ പേടിയാണ്, കാരണം മറ്റൊന്നുമല്ല പഴങ്കഞ്ഞി കുടിച്ചാൽ തടി വെക്കുമെന്നാണ് ചിലരുടെ ധാരണ. എങ്കിൽ ഇതിൽ വാസ്തവമില്ലെന്നതാണ് അറിയേണ്ടത്. പഴങ്കഞ്ഞിയുടെ ഗുണങ്ങൾ ഇതാ..
1) ചോറിൽ വെള്ളമൊഴിച്ച് ഒരു രാത്രി പുളിപ്പിച്ചാൽ ലഭിക്കുന്നതാണ് പഴങ്കഞ്ഞി. ഈ സമയത്ത് ഇവയിൽ രൂപം കൊള്ളുന്ന ചില നല്ല ബാക്ടീരിയകൾ ലാക്ടിക് ആസിഡ് ഉത്പാദിപ്പിക്കും. ഇത് അരിയിലെ പോഷക മൂല്യങ്ങളുടെ ലഭ്യത വർധിപ്പിക്കും. ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കാനുമായി പഴങ്കഞ്ഞി രാവിലെ കുടിക്കാവുന്നതാണ്.
2) ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.
3) ആവശ്യത്തിലധികം ഊർജം ലഭിക്കുന്ന ഭക്ഷണമാണിത്. ബി6, ബി12 വൈറ്റമിനുകൾ പഴങ്കഞ്ഞിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകൾക്ക് ബലം നൽകാൻ ബി 12 വൈറ്റമിനുകൾ രക്തസമ്മർദ്ദം കുറയ്‌ക്കാനും പഴങ്കഞ്ഞി സഹായിക്കും. ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷൻ തുടങ്ങിയ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകും എന്നുമാത്രമല്ല, അൾസർ പോലുള്ള മാരകമായ അസുഖങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവും പഴങ്കഞ്ഞിക്കുണ്ട്.പങ്ക് വളരെ വലുതാണ്.
4) ക്ഷീണമകറ്റാനും പഴങ്കഞ്ഞി നല്ല ആഹാരമാണ്. ആരോഗ്യകരമായ ബാക്ടീരിയയെ ശരീരത്തിൽ ഉൽപാദിക്കുവാൻ പഴങ്കഞ്ഞിക്കു കഴിയും
5)പഴങ്കഞ്ഞിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കും. , അൾസർ പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷിക്കാൻ പഴങ്കഞ്ഞിക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: