ചാനലില്‍ സ്റ്റിക്കറുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. അഡ്മിൻമാർക്കാണ് ഇതിനുള്ള അവസരം. ഫീച്ചർ പരീക്ഷണാടിസ്ഥാനത്തില്‍ ഐഒഎസ് പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചു.
പ്രമുഖരുടെ പോസ്റ്റുകളും വീഡിയോകളും കാണാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. നമ്പര്‍ വെളിപ്പെടുത്താതെ തന്നെ ചാനല്‍ സബ്സ്ക്രിപ്ഷന് ലഭിക്കുമെന്നതിനാല്‍ സ്വകാര്യതയെ ഒരു വിധത്തിലും ബാധിക്കില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത.
ഉപയോക്താക്കളുമായുള്ള ആശയവിനിമയം കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് അനിമേറ്റഡ് സ്റ്റിക്കറുകള്‍ അവതരിപ്പിക്കുന്നത്. ഇമോഷന്‍സ്, എക്സ്പ്രഷന്‍സ് എന്നിവ കൃത്യമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന തരത്തിലുള്ള സ്റ്റിക്കറുകള്‍ക്കാണ് രൂപം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: