കൊല്ലം: തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ച് ആറുവയസ്സുകാരി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ എന്ന് കുട്ടി വീഡിയോയിൽ പറഞ്ഞു.
കേരളം ഉറങ്ങാതിരുന്ന രാത്രിക്കൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ തിരിക ലഭിച്ചത്. തിരക്കേറിയ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: