കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരിയുടെ വില കഴിഞ്ഞ ആറ് മാസത്തില്‍ മാത്രം ഏകദേശം 19.9 ശതമാനം കുതിച്ച് 125 രൂപയില്‍ നിന്നും 150 രൂപയില്‍ എത്തി.
വ്യവസായിയായ യൂസഫലി 2013ലാണ് ആദ്യമായി ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ വാങ്ങുന്നത്. വെറും 63 ലക്ഷം ഓഹരികളേ അന്ന് വാങ്ങിയുള്ളൂ. പിന്നീട് പല തവണകളായി ഫെഡറല്‍ ബാങ്ക് ഓഹരികള്‍ യൂസഫലി വാങ്ങി. മാത്രമല്ല, ഫെഡറല്‍ ബാങ്ക് ഓഹരി വിഭജിച്ചപ്പോഴും ബോണസ് പ്രഖ്യാപിച്ചപ്പോഴും .യൂസഫലിയുടെ കയ്യിലുള്ള ഓഹരികള്‍ കൂടിക്കൊണ്ടിരുന്നു. ഇതുവരെയുള്ള കണക്കെടുത്താല്‍ യൂസഫലി ഫെഡറല്‍ ബാങ്ക് ഓഹരികളില്‍ മുടക്കിയത് 418 കോടി രൂപയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഫെഡറല്‍ ബാങ്കിന്റെ 7.52 കോടി ഓഹരികള്‍ കൈവശമുണ്ട്. ഇപ്പോഴത്തെ ഫെഡറല്‍ ബാങ്കിന്റെ ഒരു ഓഹരിയുടെ വില 150 രൂപ കടന്നു. അതു പ്രകാരം കണക്കാക്കിയാല്‍ യൂസഫലിയുടെ ഫെഡറല്‍ ബാങ്ക് ഓഹരികളിലെ നിക്ഷേപത്തുക 1128 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതായത് യൂസഫലിയുടെ ഇപ്പോഴത്തെ ലാഭം 710 കോടി രൂപ വരും.
ഫെഡറല്‍ ബാങ്കിന് പുറമെ, ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരികളും യൂസഫലി വാങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: