ന്യൂദല്‍ഹി: അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 200 ഹൊവിറ്റ്‌സര്‍ തോക്കുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മിച്ച ഹൊവിറ്റ്‌സറുകളാണ് വാങ്ങുക.
105 എംഎം വ്യാസമുള്ള 37 ഫീല്‍ഡ് ഗണ്ണുകള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുണ്ടാകും. 3,000 കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം വൈകാതെ അനുമതി നല്കും. ഇതിനുപുറമേ 400 പുതിയ ആര്‍ട്ടിലറി ഗണ്‍ സിസ്റ്റവും വാങ്ങുന്നുണ്ട്. വരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ചയാകും.
പത്ത് വര്‍ഷത്തിനിടെ 155 എംഎം ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ക്കായി നാല് കരാറുകളാണ് നല്കിയിട്ടുള്ളത്. ഇവയില്‍ ധനുഷ്, സാരംഗ്, അള്‍ട്രാ ലൈറ്റ് ഹൊവിറ്റ്‌സര്‍, കെ-9 വജ്ര സെല്‍ഫ് പ്രൊപ്പല്‍ഡ് ഗണ്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ചൈനീസ് അതിര്‍ത്തിയിലുള്ള നിയന്ത്രണരേഖയില്‍ ഉള്‍പ്പടെ ഉയരം കൂടിയ മേഖലകളില്‍ ഇത് സേനയ്‌ക്ക് കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: