Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറു വയസുകാരി അബിഗേലിനെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുകിട്ടിയതില്‍ നാട് സന്തോഷിക്കുമ്പോള്‍; മകനെത്തേടി അമ്മയുടെ കാത്തിരിപ്പിന് 18 ആണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:24 pm IST
in Kerala

ആലപ്പുഴ: കൊല്ലം ഓയുരില്‍ നിന്ന് തട്ടിക്കൊണ്ടു പോയ ആറു വയസുകാരി അബിഗേലിനെ 24 മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടുകിട്ടിയതില്‍ നാട് സന്തോഷിക്കുമ്പോള്‍ ഏഴു വയസുകാരനായ മകനെ ഒന്നു കാണാനായി അമ്മയുടെ കാത്തിരിപ്പ് 18 വര്‍ഷം പിന്നിട്ടു.

2005 മേയ് 18നാണ് ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു, മിനി ദമ്പതികളുടെ മകനായ രാഹുല്‍ എന്ന മൂന്നാം ക്ലാസുകാരനെ ദുരൂഹ സാഹചര്യത്തിലാണ് കാണാതാകുന്നത്. വീടിനു സമീപത്തെ പറമ്പില്‍ കളിച്ചു കൊണ്ടിരിക്കെ വീട്ടില്‍ വെള്ളംകുടിക്കാനെന്ന് പറഞ്ഞ് പോയ രാഹുല്‍ അപ്രത്യക്ഷമാകുകയായിരുന്നു.

പോലീസും, ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും പുരോഗതിയില്ലാത്തതിനെ തുടര്‍ന്ന് മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ലാണ് എറണാകുളം സിജെഎം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. രാഹുലിന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന അയല്‍വാസിയായ ഒരു കുട്ടി രാഹുലിനെ ഒരാള്‍ കൂട്ടിക്കൊണ്ടുപോവുന്നത് കണ്ടു എന്ന് മൊഴി നല്കിയിരുന്നുവെങ്കിലും പിന്നീട് മൊഴി മാറ്റി. കേസില്‍ സംശയയിക്കപ്പെട്ട രാഹുലിന്റെ അയല്‍വാസി റോജോയെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കിയിരുന്നു. കേസില്‍ 25 സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തു.

രാഹുലിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് സിബിഐ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല. ചെന്നൈ, മുംബൈ, കൊച്ചി എന്നീ മൂന്നു യൂണിറ്റുകളില്‍നിന്നാണു കേസന്വേഷിക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തിയത്. കേസുമായി ബന്ധപ്പെട്ട് 35 പേരെ ഇവര്‍ ചോദ്യം ചെയ്തു. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതല്ലാതെ പുതുതായൊന്നും പറയാന്‍ സിബിഐക്കും ഉണ്ടായിരുന്നില്ല.

ഏട്ടു വര്‍ഷം മുമ്പ് രാഹുലിനെ കുറിച്ചുളള അന്വേഷണം സിബിഐ അവസാനിപ്പിച്ചു. കേസന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് കൊണ്ടാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എറണാകുളം സിജെഎം കോടതിയെ സിബിഐ അറിയിച്ചു. ഇതിനിടെ രാഹുലിനെ കൊന്നത് താനാണെന്നു പറഞ്ഞ് കൃഷ്ണപിള്ള എന്നൊരാള്‍ രംഗത്തെത്തി. മറ്റൊരു കേസില്‍ പിടിക്കപ്പെട്ടപ്പോഴാണ് പ്രതി ഈ വാദം ഉന്നയിച്ചത്. രാഹുലിനെ താനാണ് കൊന്നതെന്നും മൃതദേഹം പരിസരത്തെ കാട്ടില്‍ കുഴിച്ചിട്ടെന്നുമായിരുന്നു അവകാശ വാദം. എന്നാല്‍ ഇയാള്‍ പറഞ്ഞ പ്രദേശം മുഴുവന്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

മകനെ കാണാതായതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ രാജു ജീവനൊടുക്കി. പേരക്കുട്ടിയെ കണ്ടു കിട്ടാനായി നിയമപോരാട്ടം നടത്തിയ മുത്തച്ഛന്‍ ശിവരാമ പണിക്കരും അന്തരിച്ചു. ചേട്ടനെ ഒരുനോക്കുപോലും കണ്ടിട്ടില്ലാത്ത രാഹുലിന്റെ സഹോദരി ശിവാനിയും, അമ്മ മിനിയും അവന്‍ എന്നെങ്കിലും വീടിന്റെ പടിവാതില്‍ കടന്നെത്തുമെന്ന പ്രതീക്ഷയിലാണ്.

Tags: alappuzhaMissing Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.