തിരുവനന്തപുരം: സുരേഷ് ഗോപിയുടെ കോഴിക്കോട്ടെ വാര്‍ത്താസമ്മേളനത്തില്‍ ചരിക്കുന്ന മുഖത്തോടെ നില്‍ക്കുന്ന പത്രപ്രവര്‍ത്തകയുടെ മുഖം സുരേഷ് ഗോപിയ്‌ക്ക് അനുകൂല തെളിവാകുകയാണ്. ഇങ്ങിനെ ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്ന് എങ്ങിനെയാണ് സുരേഷ് ഗോപി ലൈംഗികോദ്ദേശത്തോടെ തൊട്ടുവെന്ന പരാതി നല്‍കി? ഈ ചിത്രവും ചോദ്യവും സുരേഷ് ഗോപിയ്‌ക്ക് കേസില്‍ അനുകൂല സാഹചര്യമായി മാറുകയാണ്. ക്രൈം ആണ് ഈ ചിത്രം പുറത്തുവിട്ടത്.
ഇപ്പോഴിതാ പരാതി നല്‍കിയ വനിതാപത്രപ്രവര്‍ത്തകയെ ദല്‍ഹിയിലേക്ക് സ്ഥലം മാറ്റിയതായി അറിയുന്നു. പൊതുവേ സാഹചര്യത്തെളിവുകള്‍ സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായതിനാല്‍ കള്ളപ്പരാതി നല്‍കിയെന്ന കാരണം ചൂണ്ടിക്കാട്ടി സുരേഷ് ഗോപി കൗണ്ടര്‍ കേസ് കൊടുക്കുമെന്ന് പറയപ്പെടുന്നു. നല്ലൊരു നഷ്ടപരിഹാരവും സുരേഷ് ഗോപി ആവശ്യപ്പെട്ടേക്കും. ലക്ഷങ്ങള്‍ നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്ന സ്ഥിതിവിശേഷമുണ്ടായാല്‍ പത്രപ്രവര്‍ത്തകയെ താങ്ങുന്ന പത്രമോഫീസിനും അത് ബാധ്യതയായേക്കുമെന്നും പറയുന്നു. അതിനാല്‍ പത്രസ്ഥാപനം ഈ വനിതാ ജേണലിസ്റ്റിന് പഴയതുപോലെ ആവേശം നിറഞ്ഞ പിന്തുണ നല്‍കുന്നില്ലെന്നും പറയുന്നു.
സുരേഷ് ഗോപിയ്‌ക്കെതിരായ ഈ കേസില്‍ സിപിഎമ്മും മെല്ലെ തടിയൂരുകയാണ്. അതോടെ പരാതി നല്‍കിയ വനിതാ ജേണലിസ്റ്റ് ഒറ്റപ്പെട്ടേക്കുമെന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. പത്രപ്രവര്‍ത്തക യൂണിയനും പഴയതുപോലെ ഈ കേസിനോട് ആഭിമുഖ്യം പുലര്‍ത്തുന്നുമില്ല. ഇതോടെ വനിതാ ജേണലിസ്റ്റും ഭര്‍ത്താവും എല്ലാം ഒറ്റയ്‌ക്ക് നേരിടേണ്ടിവന്നേക്കുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: