തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രപതിക്ക് വിട്ടു.നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്.
കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് ഒരു ബില്ലില്‍ ഒപ്പുവച്ച ശേഷം മറ്റ് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്.
ലോകയുക്ത ബില്‍, സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ (രണ്ടെണ്ണം), ചാന്സ്ലര് ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സേര്‍ച്ച് കമ്മിറ്റി എക്സ്പാന്ഷന് ബില്‍, സഹകരണ ബില്‍ (മില്‍മ) എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിട്ടത്. പൊതു ജനാരോഗ്യ ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്.
പഞ്ചാബ് സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള കേസില്‍ ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടയാളല്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കണമെന്നും വിയോജിപ്പുണ്ടെങ്കില്‍ തിരിച്ചയക്കണമെന്നും കോടതി പറഞ്ഞു. വീണ്ടും സര്‍ക്കാര്‍ബില്‍ മടക്കിയാല്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കണം.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍, പഞ്ചാബ് സര്‍ക്കാരിന്റെ കേസിലെ വിധി കേരള ഗവര്‍ണര്‍ വായിച്ച് നോക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: