Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദത്തെടുത്തവരും ഉപേക്ഷിക്കുന്നു; വല്ലാത്തൊരു അവസ്ഥയാണ് ആ കുട്ടിയുടേത്, രക്ഷിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2023, 10:43 am IST
in Kerala

കൊച്ചി: ദത്തുപുത്രിയെ തിരിച്ചേല്‍പിക്കാന്‍ അനുമതി തേടി രക്ഷിതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ പെണ്‍കുട്ടിക്ക് മാനസിക പിന്തുണ ഉറപ്പാക്കാനുള്ള നടപടികള്‍ നിര്‍ദേശിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ലുധിയാനയിലെ ഒരു ആശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടി തങ്ങളുമായി ചേര്‍ന്നു പോകുന്നില്ലെന്നും ഈ കുട്ടിയെ ദത്തെടുത്ത നടപടി റദ്ദാക്കി തിരിച്ചേല്‍പിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

ജന്മം നല്‍കിയവര്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ ഇപ്പോള്‍ ദത്തെടുത്തവരും ഉപേക്ഷിക്കുന്നു. വല്ലാത്തൊരു അവസ്ഥയാണ് ആ കുട്ടിയുടേതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നേരത്തെ ഹര്‍ജിയില്‍ അഡ്വ. പാര്‍വതി മേനോനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചിരുന്നു. കെയര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സന്ദര്‍ശിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒറ്റപ്പെട്ടു പോയതിന്റെ നിസഹായാവസ്ഥയിലാണ് പെണ്‍കുട്ടിയെന്നും അനുകമ്പയാര്‍ന്ന സമീപനം അനിവാര്യമാണെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനോരോഗപരമായ ചികിത്സയല്ല, മാനസികമായ പിന്തുണയാണ് പെണ്‍കുട്ടിക്കു വേണ്ടതെന്നും ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടി സ്‌കൂളിലും കോളജിലും പോയി പഠിക്കണമെന്നാണ് കോടതിയുടെ ആഗ്രഹമെന്നും പ്ലസ് ടുവിന് ഓപ്പണ്‍ സ്‌കൂളില്‍ പ്രവേശനം നേടുന്ന കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി ഈ ഘട്ടത്തില്‍ വാക്കാല്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ക്ഷേമത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കാന്‍ അമിക്കസ് ക്യൂറിക്കു നിര്‍ദേശം നല്‍കിയ സിംഗിള്‍ബെഞ്ച് ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. കാറപകടത്തില്‍ മകന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ പഞ്ചാബില്‍ നിന്ന് പെണ്‍കുട്ടിയെ ദത്തെടുത്തത്. എന്നാല്‍ തങ്ങളെ രക്ഷിതാക്കളായി പെണ്‍കുട്ടിക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാന്‍ തയാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Tags: childHighcourtAdoption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മയോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച 7 വയസുകാരന്‍ മരിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

Kerala

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

Kerala

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

Kerala

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

വേ​ന​ൽ മ​ഴ; ഇ​ന്ന് മൂ​ന്ന് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

2018 ല്‍ മഹാപ്രളയം സൃഷ്ടിച്ചത് പിണറായി; വോട്ടുതേടിയത് കേന്ദ്ര രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍: കുമ്മനം

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

അസം നിയമസഭാ തെരഞ്ഞെടുപ്പ് : യുവാക്കൾക്ക് തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് ബിജെപിയുടെ പ്രകടന പത്രിക

ഇന്ത്യയിൽ നിന്ന് മരുന്നെത്തിക്കേണ്ട വിമാനത്തിന് നേരെ യുഎസ് ആക്രമണം; നഗ്നമായ യുദ്ധക്കുറ്റമെന്ന് ഇറാൻ

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

ദുബൈ തീരത്ത് കുവൈത്ത് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; കപ്പലിന് തീപിടിച്ചു, എണ്ണച്ചോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.