തിരുവനന്തപുരം: ഭക്ഷണമുണ്ടാക്കുന്നതില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയ 148 ഷവര്‍മ്മ ഹോട്ടലുകള്‍ അടച്ചുപൂട്ടി. മറ്റ് 308 ഹോട്ടലുകള്‍ക്കെതിരെ പിഴ ചുമത്തി. ഇക്കഴിഞ്ഞ ദിവസം ഭക്ഷ്യസുരക്ഷാ വകുപ്പ് 1287 ഭക്ഷണശാലകളിലാണ് റെയ്ഡ് നടത്തിയത്. 88സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. നിയമം ലംഘിക്കുന്ന ഷവര്‍മ്മ കേന്ദ്രങ്ങള്‍ക്ക് നേരെ ഭാവിയിലും കര്‍ശന നടപടിയുണ്ടാകും.
കാറ്റും പൊടിയും തട്ടുന്നിടത്ത് ഷവര്‍മ്മ കോണ്‍ സ്ഥാപിക്കരുതെന്ന പ്രധാനനിയമമാണ് പലരും ലംഘിച്ചിരിക്കുന്നത്. ഷവര്‍മ്മയ്ക്ക് ആവശ്യമായ ചേരുവകള്‍ ഫ്രീസറുകളില്‍ 18 ഡിഗ്രിയില്‍ സൂക്ഷിക്കണമെന്നുണ്ട്. അതുപോലെ ചില്ലറുകള്‍ നാല് ഡിഗ്രിയിലാണ് പ്രവര്‍ത്തിപ്പിക്കേണ്ടത്. ഇതൊന്നും പാലിക്കപ്പെടാത്ത കേന്ദ്രങ്ങളാണ് പൂട്ടിയത്.
ഷവര്‍മ്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ബ്രെഡും കുബൂസും നിര്‍ദ്ദിഷ്ട രീതിയില്‍ തയ്യാറാക്കേണ്ടതുണ്ട്. ഷവര്‍മ്മ കോണില്‍ നിന്നും മുറിച്ചെടുക്കുന്ന ഇറച്ചി പൂര്‍ണ്ണമായും വേവുന്ന രീതിയില്‍ ഗ്രില്‍ ചെയ്യേണ്ടതുണ്ട്.
പാസ്ചുറൈസ് ചെയ്ത മയൊണൈസും പാസ്ചുറൈസ് ചെയ്ത മുട്ടയും വേണം ഉപയോഗിക്കാന്‍. മയൊണൈസ് അന്തരീക്ഷ ഊഷ്മാവില്‍ രണ്ട് മണിക്കൂറിലധികം വെയ്ക്കരുത്. അതുപോലെ ഷവര്‍മ്മ പൊതിഞ്ഞുനല്കുന്ന പാക്കറ്റില്‍ ഒരു മണിക്കൂറിനകം അത് ഉപയോഗിച്ചിരിക്കണമെന്ന മുന്നറിയിപ്പ് അച്ചടിച്ചിരിക്കണമെന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: