തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.
ലീഗൽ സർവീസസ് അതോറിട്ടി കുട്ടികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് പറഞ്ഞിട്ടുണ്ട്. 40 വർഷവും ആ റ് മാസവും കഠിനതടവും ഇരുപതിനായിരം രൂപയുമാണ് ശിക്ഷ. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച ശേഷമാണ് ഇവർ കാമുകനൊപ്പം ഏഴ് വയസുകാരിയായ മകളുമൊത്ത് താമസിച്ചിരുന്നത്. 2018 മാർച്ച് മുതൽ 2019 സെപ്തംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ സഹോദരിയാണ് പീഡന വിവരം പോലീസിനെ അറിയിക്കുന്നത്. കേസിൽ അമ്മയെയും കാമുകൻ ശിശുപാലനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയിൽ ഒന്നാം പ്രതി ശിശുപാലൻ ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: