ഹൂസ്റ്റണ്‍: സംസ്‌ക്കാരങ്ങളെ തകര്‍ത്തത് മതങ്ങളാണെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. സംസ്ക്കാരങ്ങള്‍ വനം പോലെയും മതങ്ങള്‍ തോട്ടങ്ങള്‍ പോലെയും ആണ്. വൈവിധ്യമാണ് വനങ്ങള്‍. തോട്ടങ്ങളില്‍ ഏകവിളകളും. തോട്ടങ്ങള്‍ക്കായി വനം നശിപ്പിച്ചതുപോലെയാണ് മതങ്ങള്‍ സംസക്കാരങ്ങളെ ഇല്ലാതാക്കിയത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷനില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
പ്രാചീന സംസ്ക്കാരങ്ങള്‍ എല്ലാം തന്നെ തകര്‍ന്നിട്ടും സനാതന ധര്‍മ്മം നിലനില്‍ക്കുന്നു. നൂറ്റാണ്ടുകള്‍ അടിമത്തത്തില്‍ കഴിഞ്ഞു, സന്യാസിവര്യന്മാര്‍ ക്രൂരമായി പീഢിപ്പിക്കപ്പെട്ടു, ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, വായനശാലകള്‍ അഗ്നിക്കിരയാക്കി എന്നിട്ടും ഹിന്ദുമതത്തെ നശിപ്പിക്കാനാവില്ല – സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ഭോഗഭൂമിയായ അമേരിക്കയെ യജ്ഞഭൂമിയും ധര്‍മ്മഭൂമിയും ആക്കാന്‍ ആരംഭിച്ച സംഘടനയാണ് കെഎച്ചഎന്‍എ എന്ന് സ്വാമി സത്യാനന്ദ സരസ്വതി, ശിവഗിരി മഠം അധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദയോട് പറയുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മതങ്ങളുടെ മാതാവായ ഹിന്ദുമതം ആരെങ്കിലും ഉണ്ടാക്കിയതല്ല. ഉണ്ടാക്കിയതേ നശിപ്പിക്കാനാകു. ഹിന്ദുമതം സത്യമാണ്. സത്യം നാശമില്ലാത്തതാണ്. കുമ്മനം പറഞ്ഞു.
കൂടുതല്‍ ശക്തിയോടെയും വിശ്വാസത്തോടെയും ഹൈന്ദവ ധര്‍മ്മ പ്രചരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി തമ്പുരാട്ടി പറഞ്ഞു. സനാതനവിശ്വാസം അന്തവിശ്വാസമല്ലന്നും നൂതനമായ ശാസ്ത്രം മാത്രമേ നമ്മള്‍ പറഞ്ഞിട്ടുള്ളൂ എന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രപഞ്ചം ഉണ്ടാകുന്നതിനും മുന്‍പ് നാദമാണ് ഉണ്ടായതെന്ന് നമ്മുടെ സംസ്‌കൃതി പറഞ്ഞു. പ്രപഞ്ചത്തി്ല്‍ എനര്‍ജി മാത്രമേ ഉള്ളൂവെന്ന് ശാസ്ത്രവും പറയുന്നു. അദ്ദേഹം പറഞ്ഞു.
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി കെ പിള്ള അധ്യക്ഷം വഹിച്ചു.ശ്രീ ശക്തി ശാന്താനന്ദ മഹര്‍ഷി, ആറ്റുകാല്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്,.നമ്പി നാരായണന്‍,സൂര്യ കൃഷ്ണമൂര്‍ത്തി , അമേരിക്കന്‍ പ്രസിഡന്റ്് സ്ഥാനാര്‍്ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസാമി, ഡോ ഗീത, സംവിധായകന്‍ കെ മധു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, കെ എച്ച് എന്‍ എ ഭാരവാഹികളായ ഡോ രാംദാസ് പിളള, ബാഹുലേയന്‍ രാഘവന്‍ ,സുരേഷ് നായര്‍ ,ഡോ രഞ്ചിത് പിളള, അശോകന്‍ കേശവന്‍ എന്നിവര്‍ പങ്കെടുത്തു.
അമേരിക്കന്‍ പ്രസിഡന്‍ര് സ്ഥാനാര്‍്ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളാണ് രാമസാമിയും ഡോ.ഗീതയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: