ന്യൂദല്‍ഹി: ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായിരുന്ന ആര്. ഹരിയെ അനുസ്മരിച്ച് ഇന്ദ്രപ്രസ്ഥം. ആദി ശങ്കരാചാര്യ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലായിരുന്നു അനുസ്മരണസമ്മേളനം.
എല്ലാ അര്‍ത്ഥത്തിലും ഋഷിതുല്യമായ ജീവിതം നയിച്ച അസാമാന്യ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ആര്. ഹരിയെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ അഭിപ്രായപ്പെട്ടു. മരണാനന്തരം ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ജ്ജിച്ചെടുത്ത സ്വയംസേവകത്വവും ജീവിതത്തില്‍ പുലര്‍ത്തിയ മൂല്യങ്ങളുമാണ് അങ്ങനെയൊരു നിര്‍ദേശം നല്കാന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഭാഗമായതിനൊപ്പം അദ്ദേഹം സ്വയം സംഘമായി. ജീവിതത്തിലും മരണത്തിലും അദ്ദേഹം മാതൃകയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഴുതിയ പുസ്തകളിലൂടെയും വാക്കുകളിലൂടെയും ഹരിയേട്ടന് എന്നും നമുക്കൊപ്പമുണ്ടാകുമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. ഋഷിതുല്യ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു സ്വയംസേവകന് എങ്ങനെ ആയിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം നമുക്ക് കാണിച്ചുതന്നു, ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍എസ്എസ് ദല്‍ഹി പ്രാന്തപ്രചാരക് ജിതിന് സാര്‍ത്ഥക്, ദല്‍ഹി പ്രാന്തകാര്യകാരി സദസ്യന്മാരായ ദയാനന്ദ്, എന്‍. വേണുഗോപാലന്‍, ശ്രീനിവാസന്, ആദിശങ്കരാചാര്യ സേവാസമിതി അധ്യക്ഷന്‍ എസ്.കെ. നായര്‍, മിലന് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ലെഫ്റ്റനന്റ് ജനറല്‍ അജിത്ത് നീലകണ്ഠന്, കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്. മധു, ബാബു പണിക്കര്‍ തുടങ്ങിയവരും പങ്കെടുത്തു.
ന്യൂദല്‍ഹി ആദിശങ്കരാചാര്യ സേവാസമിതി സംഘടിപ്പിച്ച ആര്. ഹരി ശ്രദ്ധാഞ്ജലി സഭയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍ സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: