തിരുവനന്തപുരം: കേരളത്തില്‍ 34 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ന്യൂ രാജസ്ഥാന് മാര്‍ബിള്‍സ് കേരളത്തില്‍ ടൈല്‍സിന്റെ ഹോള്‍സെയില്‍ ഡിവിഷന് ആരംഭിച്ചു. ടെല്സിന്റെ ഹോള്‍സെയില്‍ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആര്. അനില്‍ നിര്‍വഹിച്ചു. 34 വര്‍ഷത്തെ പാരമ്പര്യം ഉള്ള ഒരു പ്രസ്ഥാനത്തിലെ ഹോള്‍സെയില്‍ ഡിവിഷനില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ധൈര്യമായി ടൈല്‍സ് വാങ്ങാമെന്നും വാറന്റി വളരെ വിലപ്പെട്ടതാണെന്നും ഇതുവഴി ജിഎസ്ടിയില്‍ വരുന്ന വെട്ടിപ്പ് തടയാന്‍ കഴിയുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
നാട്ടിലെ റീട്ടെയില്‍ കച്ചവടക്കാരും ഫ്ലാറ്റ് നിര്‍മാതാക്കളും ബില്‍ഡേഴ്സും എല്ലാം ഗുജറാത്തില്‍ നിന്നാണ് ടൈല്‍സ് കണ്ടെയ്നര്‍ കണക്കിന് വാങ്ങി കേരളത്തില്‍ എത്തിക്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ചെറുകിട കമ്പനികള്‍ ആണ് ഗുജറാത്തില്‍ ടൈല്‍സ് നിര്‍മാണരംഗത്ത് ഉള്ളത്. മിക്ക കമ്പനികളും ക്വാളിറ്റി നിലനിര്‍ത്താതെയാണ് നിര്‍മാണം നടത്തുന്നത്. അങ്ങനെ നിര്‍മിക്കുന്ന ടൈലുകളില്‍ പലവിധത്തിലുള്ള കേടുകള്‍ കാലക്രമേണ ഉണ്ടാവുന്നുണ്ട്. അത്തരം കമ്പനികള്‍ ടൈലുകള്‍ക്ക് വാറന്റി പോലും കൊടുക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ന്യൂ രാജസ്ഥാന് മാര്‍ബിള്‍സ് ഹോള്‍സെയില്‍ ഡിവിഷന് ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ന്യൂ രാജസ്ഥാന് മാര്‍ബിള്‍സ് എംഡി സി. വിഷ്ണുഭക്തന് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ കമ്പനികള്‍ക്ക് ടൈല്‍സ് നിര്‍മിച്ച് നല്കുന്ന 10 ഫാക്ടറികളുമായി ന്യൂ രാജസ്ഥാന് മാര്‍ബിള്‍സ് കരാര്‍ വയ്ക്കുകയും കേരളത്തിലെ കച്ചവടക്കാര്‍ക്കും ഫ്ലാറ്റ്
നിര്‍മാതാക്കള്‍ക്കും പ്രീമിയം ക്വാളിറ്റിയോടുകൂടി ടൈലുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിരിക്കുകയുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോകുന്നത് 4ഃ2, 2ഃ2 ടൈലുകളാണ്. അത്തരം ടൈലുകള്‍ 4ഃ2 സ്ക്വയര്‍ഫീറ്റിനു 28 രൂപയ്ക്കും 2ഃ2 സ്ക്വയര്‍ഫീറ്റിനു 21 രൂപയ്ക്കും സൈറ്റില്‍ എത്തിക്കും. മറ്റ് ചെലവുകള്‍ ഒന്നും ഉണ്ടായിരിക്കില്ല. ഇതിനോടൊപ്പം മറ്റ് എല്ലാ വലിപ്പത്തിലുമുള്ള ഫ്ളോര്‍, വാള്, ക്ലാഡിങ്, പോര്‍ച്ച് ടൈലുകളും തങ്ങള്‍ വിതരണം ചെയ്യുമെന്നും കേരളത്തിലെ എല്ലാ ഷോറൂമുകളിലും 600 ഡിസൈന്‍ ടൈലുകളാണ് കസ്റ്റമര്‍ക്ക് വേണ്ടി ഹോള്‍സെയില്‍ വിലയ്ക്ക് ഡിസ്പ്ലേ ചെയ്തിരിക്കുന്നതെന്നും വിഷ്ണുഭക്തന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: