മമ്മൂട്ടിയുടെ കാതല്‍ സിനിമ തീയേറ്റുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സ്വവര്‍ഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തില്‍ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിയുടെ കഥാപാത്രം കേരളക്കരയാകെ ചര്‍ച്ചാവിഷയമാകുകയാണ്. ഹരീഷ് പേരടിയുടെ വാക്കുകളില്‍….
‘കാതല്‍..മലയാള സിനിമയെ വീണ്ടും ലോക നിലവാരത്തിലേക്കുയര്‍ത്തുന്നു…ജിയോ ബേബി ചെയ്തത് ഒരു നല്ല സിനിമ മാത്രമല്ല…ഒരു നല്ല സിനിമാപ്രവര്‍ത്തനം കൂടിയാണെന്നതാണ് ഇതിന്റെ പ്രസ്ക്തി..’എന്റെ ദൈവമേ’ എന്ന ആ അലര്‍ച്ചയില്‍ എന്റെ മമ്മുക്കാ ഉള്ളം തകര്‍ന്നുപോയി…സുധി..മുത്തേ..കോഴിക്കോടന്‍ നാടക കരുത്തിന്റെ ശക്തമായ പകര്‍ന്നാട്ടം..’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലെന്നപോലെ തന്നെ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നില്ക്കുന്നു.
കാതല്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ മോഹന്‍ലാലിന്റെ ഒരു കഥാപാത്രം ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നിവിനും പൃഥ്വിരാജിനും മമ്മൂട്ടിക്കും മുന്‍പ്, സ്വവര്‍ഗാനുരാഗി ആയി മോഹന്‍ലാല്‍ എത്തിയ ഒ വി വിജയന്റെ ഖസാഖിന്റെ ഇതിഹാസം നോവലിലെ ‘അള്ളാപിച്ച മൊല്ലാക്ക’യാണ് ആ കഥാപാത്രം.
Homosexuality roles being praised now a days & wait what's that question?
Bro did that 2 decades back. @Mohanlal 🐐#Mohanlal #Kadhayattam pic.twitter.com/SQHVPj34sO
— Mohanlal Fan Trends (@MLaLTrends) November 24, 2023
സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ ഫാന്‍ ട്രെന്‍ഡ് പുറത്ത് വിട്ട അള്ളാപിച്ച മൊല്ലാക്ക കഥാപാത്ര വീഡിയോ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ഈ സീന്‍ പണ്ടേ ലാലേട്ടന് വിട്ടതാണ്, 2003ല്‍ ഇത്തരമൊരു റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിയും പൃഥ്വിരാജും നിവിനും സ്വവര്‍ഗരതിയെ കുറിച്ച് ചിന്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലേട്ടന് ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക’, എന്നിങ്ങനെ പോകുന്നു ആരാധക കമന്റുകള്‍.
2003 ല്‍ ഒ വി വിജയന്റെ ഇതിഹാസ കാവ്യം ഖസാക്കിന്റെ ഇതിഹാസം ഡോക്യുമെന്ററി ആക്കിയിരുന്നു. ആ ഡോക്യൂമെന്ററിയിലെ ഒരു കഥാപാത്രം ആണ് അള്ളാപിച്ച മൊല്ലാക്ക. മോഹന്‍ലാലിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധനേടിയെങ്കിലും ഇന്നത്തെ കാലഘട്ടത്തിലെ പോലെ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ഇല്ലാതെപോയതിനാല്‍ ഈ കഥാപാത്രവും ചര്‍ച്ചയാക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും വീണ്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നു. ഒരു തിരിച്ചുവരവിന് കളമൊരുങ്ങുകയാണ് അള്ളാപിച്ച മൊല്ലാക്ക എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കഥയാട്ടത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: