തിരുവനന്തപുരം: നെയ്യാറ്റികരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ടക്ടറുടെ നില ഗുരുതരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി കണ്ടക്ടർ രാജേഷിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ മൂന്ന് പേരാണ് ചികിത്സയിൽ കഴിയുന്നത്
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്കും നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തും സർവീസ് നടത്തിയ ഫാസ്റ്റ് ബസുകൾ തമ്മിലാണ് കൂ്ട്ടിയിടിച്ചത്. ഡ്രൈവർമാരായ അനിൽ കുമാർ, എംഎസ് സുനി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അപകടത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നിരുന്നു. രാജേഷിനെ കൂടാതെ കണ്ടക്ടർ ജി ധന്യയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അഗ്നിശമന സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാമ് ഡ്രൈവർമാരെ ഉൾപ്പെടെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: