കോഴിക്കോട്: മസ്തിഷ്ക രോഗികൾക്ക് പ്രതീക്ഷയേകി അപൂർവജലസസ്യം. പൂത്താളി എന്ന അപൂർവ ജലസസ്യം മറുനാടുകളിൽ പുനർജനിക്കുന്നു. കാസർകോട്, കണ്ണൂർ ജില്ലകളിലെ നാലിടങ്ങളിൽ മാത്രമാണ് ഇതുണ്ടായിരുന്നത്. വംശനാശഭീഷണി നേരിടുന്ന പുഷ്പിതജലസസ്യം പൂത്താളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഗവേഷണമാണ് വിജയംകണ്ടത്.
ഒളവണ്ണ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ഗവേഷകർ സമാന ആവാസവ്യവസ്ഥയുള്ള മഹാരാഷ്ട്രയിലെയും കർണാടകയിലെയും പ്രദേശങ്ങളിൽ പൂത്താളിയെ വളർത്തിയെടുക്കുന്നതിൽ വിജയം നേടി.
അൽഷിമേഴ്സ്, ഡിമെൻഷ്യ, പാർക്കിൻസൻസ് തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഗാലന്തമൈൻ എന്ന രാസസംയുക്തം. മസ്തിഷ്ക രോഗികളിലെ ഓർമ്മക്കുറവ് തടയുന്നതിനും ഏറെ ഫലപ്രദമാണ് ഈ ആൽക്കലോയ്ഡ്. പൂത്താളിയിലാണ് ഗാലന്തമൈൻ ഏറ്റവുമധികം കാണപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: