തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ജീവനക്കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല തച്ചോട് കുക്കപ്പ ഭവനിൽ കെ ലതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ഹിന്ദി ട്രാൻസ്ലേറ്റർ ആയി ജോലി ചെയ്തിരുന്ന യുവതിയാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 5.10-ഓടെയായിരുന്നു സംഭവം. പാറശ്ശാല റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് ലത അനന്തപുരി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ലതയുടെ കാൽപാദം അറ്റ് പോയിരുന്നു. ചെന്നൈയിൽ ജോലി ചെയ്ത് വരികയായിരുന്നു ലത ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: