മുംബൈ: ജന്മദിനാഘോഷിക്കാനായി ദുബായിയില്‍ കൊണ്ടുപോകാത്തതിന്റെ ദേഷ്യത്തിൽ ഭർത്താവിനെ മൂക്കിനിടിച്ച് കൊലപ്പെടുത്തി യുവതി. പൂനെ സ്വദേശിയായ 36-കാരന് നിഖില്‍ ഖന്നയ്ക്കാണ് ദാരുണാന്ത്യം. സംഭവത്തിൽ ഭാര്യ രേണുകയെ പോലീസ് അറസ്റ്റ് ചെയ്തു.
ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടു. രേണുകയുടെ ജന്മദിനത്തില് വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ഡല്‍ഹിയില്‍ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. രക്തസ്രാവത്തെ തുടര്‍ന്ന് നിഖില്‍ ബോധം കെട്ട് നിലത്തുവീണു. കൊലപാതകക്കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: